Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
തെന്നിന്ത്യൻ റാണി സാമന്തയും മലയാള നടൻ ദേവ് മോഹനും ഒന്നിച്ചെത്തുന്ന സിനിമയാണ് ശാകുന്തളം.പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത്. ദുഷ്യന്തനായി ദേവ് മോഹൻ എത്തുമ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവാകാൻ സാധ്യതയുള്ള സിനിമയാണ് ‘ശാകുന്തളം.അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ശാകുന്തളത്തിൽ ശകുന്തളയായി സാമന്തയാണ് വേഷമിടുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്.
ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും ‘ശാകുന്തളം’. മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.സാമാന്തയ്ക്കും ദേവ് മോഹനും പുറമെ മോഹൻ ബാബു , ജിഷു സെൻഗുപ്ത , മധു,ഗൗതമി , അദിതി ബാലൻ , അനന്യ നാഗല്ല എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
80 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം റാമോജി ഫിലിം സിറ്റി , അനന്തഗിരി ഹിൽസ് , ഗണ്ടിപേട്ട് തടാകം എന്നിവയുൾപ്പെടെ ഹൈദരാബാദിന് ചുറ്റും വിപുലമായി ചിത്രീകരിച്ചു . ചിത്രം 2023 ഏപ്രിൽ 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ മല്ലികെ മല്ലികേ എന്ന് തുടങ്ങുന്ന. ഗാനം പുറത്തിരിക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. പാട്ടിൽ അതീവ സുന്ദരിയായാണ് ഉള്ളത്. സാമന്തയുടെ സൗന്ദര്യം കണ്ടിട്ട് നോക്കി നിന്നുപോകുമെന്ന് ആണ് ആരാധകരുടെ കമ്മെന്റുകൾ. ഏതായാലും വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.