Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് റിമാ കല്ലിങ്കൽ.പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയാകുമെന്നു അവരുടെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിരുന്നു. അറിയിച്ചപോലെ തന്നെ അന്നവർ വിവാഹിതരായി.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് റിമാ.
തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. എന്നാൽ പലപ്പോഴും താരത്തിന് സൈബർ വിമർശനങ്ങൾ കിട്ടാറുമുണ്ട്. എന്നാൽ അതൊന്നും തന്നെ റിമാ വകവെക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.റിമ അവധി ആഘോഷിക്കാൻ വേണ്ടി വിയറ്റ്നാമിൽ പോയിരിക്കുകയാണ്. സുഹൃത്തുകൾക്ക് ഒപ്പമാണ് റിമ പോയിരിക്കുന്നത്.“കല്ലുകൾ പാകിയ തെരുവുകളുള്ള മറന്നുപോയ ചെറിയ പട്ടണങ്ങളിൽ ജീവിക്കാം..”, എന്നാണ് നഗര കാഴ്ചകൾ കണ്ടിട്ടുളള ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്.
ഇത് കൂടാതെ ഗ്ലാമറസ് ലുക്കിൽ ബീച്ച് ചിത്രങ്ങളും റിമ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ റിമയുടെ പുറത്തിറങ്ങിയ ചിത്രമാണ് ‘നീലവെളിച്ചം’.വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നീലവെളിച്ചം’. ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ തിയേറ്ററിൽ മിന്നും വിജയം നേടുകയും പിന്നീട് ഈ കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.ആഷിഖ് അബും റിമയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.