പ്രണയിനിയെ 10 വർഷം വീട്ടുകാരെ ഭയന്ന് തന്റെ റൂമിൽ ഒളിപ്പിച്ച് യുവാവ്, പനിക്ക് പാരസിറ്റോമോൾ, ഭക്ഷണം തനിക്കുള്ളതിൽ പകുതി.

പ്രണയം അത് നാം പലരീതിയിൽ കാണാറുണ്ട്.പലതും നമ്മെ അതിശയിപ്പിക്കാറുണ്ട്.

പ്രണയം അത് നാം പലരീതിയിൽ കാണാറുണ്ട്.പലതും നമ്മെ അതിശയിപ്പിക്കാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ വൈറൽ ആകുന്നത്.പ്രണയിനിയെ 10 വർഷം വീട്ടുകാരെ ഭയന്ന് തന്റെ റൂമിൽ ഒളിപ്പിച്ച് യുവാവ്. എന്നാൽ ഇപ്പോൾ റൂമിന് പുറത്ത് വാടക വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഇവർ.ഇത്രയും നാൾ റഹ്മാന്റെ വീട്ടുകാരെ പേടിച്ചാണ് റൂമിൽ ഉള്ളിൽ തന്നെ നിന്നത്. ഈ സംഭവത്തെപറ്റി റഹ്മനും സാജിതയ്ക്കും പറയാനുള്ളത് ഇങ്ങനെ,പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ഇറങ്ങി വന്നു.കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു.അതോടെ എങ്ങും പോകാൻ പറ്റിയില്ല.

10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാംഭാര്യക്ക് ഞാൻ കൊടുത്തിരുന്നു.കിട്ടുന്നതിൽ പകുതി കഴിച്ചു. നോൻവെജ് ആഹാരം ഒക്കെ ഉണ്ടാക്കുമ്പോൾ അധികം എടുക്കുന്നുണ്ടോ എന്ന് നോക്കി നിൽക്കും വീട്ടുകാർ. അവർ പറയുന്നതൊക്കെ സത്യമല്ല.ഇലക്രോണിക്സ് കര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്.എന്ത് കിട്ടിയാലും ഞാൻ അത് എന്തെങ്കിലും ചെയ്യും.അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല.കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു.ജോലിയ്ക്ക് പോകാൻ പറ്റാത്തതെയായി .

വീട്ടിലെ ക്യാഷ് കൊടുക്കാതെ ആയപ്പോൾ ഭക്ഷണം കുറച്ചു. അതോടെയാണ് വീട് വിട്ട് ഇറങ്ങാൻ തുടങ്ങിയത്.എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.സാജിത പറയുന്നത് ഇങ്ങനെ,ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ല. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. കിട്ടുന്നതിൽ പകുതി ഭക്ഷണം കഴിച്ചു. ബ്രെഡ്‌ ഒക്കെ വാങ്ങിച്ചു കഴിക്കും. എന്റെ വീട്ടുകാർക്ക് കുഴപ്പമില്ല. സമാധാനം ആയി ജീവിക്കാൻ ഒക്കെ പറഞ്ഞു. ഒറ്റ മുറിയിൽ കഴിഞ്ഞ അവസ്ഥ പറയാൻ പറ്റില്ല. ടീവി ഒക്കെ ഹെഡ്സെറ്റ് വെച്ച് ഇട്ടാണ് കാണുന്നത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team