Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
നടന് ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.വാഗമണ്‍ ഓഫ് റോഡ് റേസിങ്ങ് കേസില്‍ ആദ്യ നോട്ടീസ് കിട്ടിയിട്ടും ഹാജരാകാത്തതിനാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പത്താം തീയതി ഇടുക്കി ആര്.ടി.ഒ നടന് ജോജു ജോര്‍ജിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ടുകൊണ്ട് നോട്ടീസും അയച്ചിരുന്നു.
ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദേശം.ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തത്.അടുത്ത ദിവസങ്ങളില്‍ തന്നെ നടന് ഹാജരായേക്കുമെന്നാണ് വിവരം. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നല്‍കിയത്.ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്.