Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

കുഞ്ഞിന് തന്റെ പ്രിയ കഥാപാത്രത്തിന്റെ പേര് നൽകി പ്രദീപ് ചന്ദ്രൻ.

ബിഗ് ബോസ് എന്ന ഷോയിൽ എത്തും മുൻപേ തന്നെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രദീപ് ചന്ദ്രൻ.

ബിഗ് ബോസ് എന്ന ഷോയിൽ എത്തും മുൻപേ തന്നെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രദീപ് ചന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും, അഭിനയശൈലി കൊണ്ട് താരമായ പ്രദീപ് ബിഗ് ബോസ് ഷോയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സ്വന്തമായ കാഴ്ചപ്പാടുകളും,വ്യക്തിത്വവും കൊണ്ട് പ്രദീപ് ചന്ദ്രൻ ഏറെ ശ്രദ്ധിക്കപെടുകയുണ്ടായി. അൻപതു ദിവങ്ങളോളം ബിഗ് ബോസിൽ നിന്ന ശേഷമാണു പ്രദീപ് പുറത്തായത്.ബിഗ് ബോസിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ദൂരദർശനിലെ താഴ്വരപക്ഷികളിലൂടെയാണ് പ്രദീപ് ആദ്യമായി ക്യാമറക്ക് മുൻപിൽ എത്തുന്നത്. പിന്നീട് ചെയ്തത് സിനിമകളാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന കറുത്ത മുത്ത് എന്ന സീരിയലിൽ ഡിസിപി അഭിരാം എന്ന കഥാപാത്രമായിട്ടാണ് വന്നത്,

സീരിയൽ പ്രേക്ഷകരുടെ ഇടയിൽ നിന്ന് കൂടുതൽ ശ്രെധ കിട്ടുന്നത് കറുത്തമുത്തിലെ അഭിനയത്തിൽ കൂടെയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആയിരുന്നു പ്രതീപ് തന്റെ ഭാര്യ ഗർഭിണി ആണെന്ന വാർത്ത പുറത്ത് വിട്ടത്, ഇപ്പോൾ താൻ ഒരു അച്ചനായെന്നും തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു എന്ന സന്തോഷ വാർത്ത തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിന് പേരിട്ടു എന്നതാണ്. തന്റെ പ്രിയകഥാപാത്രത്തിന്റെ പേരാണ് കുഞ്ഞിന് നൽകിയത്. ഈ വിവരം പ്രതീപ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുറിപ്പിൽ താരം പറഞ്ഞത് ഇങ്ങനെ,ഇന്നലെ (14.05.2021) ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു..

ഇടത്തേ കാതിൽ വെറ്റില വച്ച് വലതു കാതിൽ മൂന്നു പ്രാവശ്യം പേര് ചൊല്ലി .. “അഭിറാം .. അഭിറാം.. അഭിറാം.. ” അതെ .. എന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേര് .. “കറുത്തമുത്ത്” എന്ന ഏഷ്യാനെറ്റ് സീരിയലിലെ “അഭിറാം IPS” എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു.. അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു .. ഇനി അവൻ ABHIRAAM A P.. എല്ലാവരുടെയും അനുഗ്രഹം ഒപ്പമുണ്ടാകണം. ലോക്ക്ഡൗൺ ആയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഞാനും ഭാര്യയും കുഞ്ഞും ഭാര്യാ മാതാവും കൂടി ഭാര്യാഗൃഹത്തിൽ വച്ചായിരുന്നു ചടങ്ങു നടത്തിയത്’. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്.