Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമനടി പവിത്ര ലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തന്റെ അമ്മയെ കുറിച്ചുള്ള ഓർമകൾ ആണ് പങ്കുവെക്കുന്നത്. അമ്മ മnരിച്ചിട്ട് 7 ദിവസങ്ങൾ ആകുന്നുള്ളു.5 വർഷങ്ങളായി കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു.പവിത്ര തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ,അമ്മ എന്നെ വിട്ടുപോയിട്ട് 7 ദിവസമായി. ഞാൻ ഇപ്പോഴും ഈ വേദനയിൽ നിന്ന് പുറത്തു കടന്നിട്ടില്ല. എന്തുകൊണ്ടാണ് അമ്മ എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ചു പോയതെന്ന് മനസ്സിലാകുന്നില്ല.
പക്ഷേ കഴിഞ്ഞ അഞ്ചു വർഷമായി അമ്മ അനുഭവിക്കുന്ന വേദനയും പോരാട്ടവും ഇല്ലാത്ത ഒരിടത്തേക്കാണല്ലോ യാത്ര പോയതെന്ന സമാധാനമുണ്ട്. അമ്മ എന്നും ഒരു സൂപ്പർ വുമനും സൂപ്പർ അമ്മയുമായിരുന്നു. തനിയെ ഒരു കുഞ്ഞിനെ വളർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ അമ്മ അത് വളരെ ഭംഗിയായി നിറവേറ്റി. ഒരിക്കൽ കൂടി അമ്മയെ കാണാനും അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും അമ്മയോട് സംസാരിക്കാനും കൊതിയാകുന്നു. പക്ഷേ ഇനിയൊരവസരം കൂടി അവശേഷിപ്പിക്കാതെ അമ്മ പോയില്ലേ.
അദൃശ്യമായാണെങ്കിലും അമ്മ ഇനിയെപ്പോഴും എന്റെയൊപ്പം ഉണ്ടാകണം എന്നുമാത്രമേ എനിക്ക് അപേക്ഷിക്കാനുള്ളൂ.എന്റെ ദുഃഖത്തിൽ പങ്കുചേർന്ന് എനിക്ക് തുണയായി നിന്ന എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നെനിക്കറിയില്ല. അമ്മയുടെ അവസാന നാളുകളിൽ അമ്മയെ ചിരിപ്പിച്ചും സാന്ത്വനിപ്പിച്ചും അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മക്കളായി കൂടെ നിന്ന ആദിക്കും വിഘ്‌നേഷിനും നന്ദി.
എന്നെക്കാൾ അമ്മയ്ക്ക് പ്രിയം നിങ്ങളെയായിരുന്നു. അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് എന്നുമുണ്ടാകും. പ്രിയപ്പെട്ടവരുടെ ഫോൺ വിളികൾക്കും സന്ദേശങ്ങൾക്കും മറുപടി അയക്കാത്തതിൽ ദുഃഖമുണ്ട്. ഞാനിപ്പോഴും ഈ ദുഃഖത്തിൽ നിന്ന് പുറത്തുകടന്നിട്ടില്ല. പൂർവാധികം ശക്തിയോടെ ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങിവരും ഉറപ്പ്.