Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
മലയാളത്തിലെ ഒരു യുവ പ്രമുഖ ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്.ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷൻ മാത്യുവാണ് ചേരയിൽ നായകനായി എത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് നിമിഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തന്റെ പുതിയൊരു കാവ്യ ശകലം ആണ് പങ്കുവെച്ചിരിക്കുന്നത്. ഇടയ്ക് ഇടയ്ക് താരം വരയ്ക്കുന്ന ചിത്രങ്ങളും വരികളും പങ്കുവെക്കറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിത ഒരു സ്ത്രീ പുറം തിരിഞ്ഞ് ഇരിക്കുന്ന ചിത്രത്തിന് ഒപ്പമാണ് വരികൾ കുറിച്ചത്.ഇംഗ്ലീഷിൽ ആണ് വരികൾ.നിരവധി പേരാണ് ഇതിന് ലൈക്കും കമ്മെന്റുമായി എത്തിയത്.