Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും ; നിഖില വിമൽ.

നടിയുടെ വാദങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ഭക്ഷണത്തിനായി മൃഗങ്ങളെ കൊ ല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു.ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നടിയുടെ പ്രതികരണം.

‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. ഞാനെന്തും കഴിക്കും. നിര്‍ത്തുകയാണ് എങ്കില്‍ എല്ലാം നിര്‍ത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.’- നിഖില പറഞ്ഞു.

അഭിമുഖത്തിനിടെ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ട സെഗ്മെന്റില്‍ മറുപടി പറയുകയായിരുന്നു നിഖില വിമല്‍. നിഖിലയുടെ വാദങ്ങള്‍ ഇതിനകം വീഡിയോ ക്ലിപ്പായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധിപ്പേരാണ് താരത്തെ അനുകൂലിച്ചും, താരത്തിനെതിരെ വിയോജിപ്പുമായി വീഡിയോ പങ്കുവയ്ക്കുന്നത്. ചെസ് സംബന്ധിയായ ഒരു ചോദ്യത്തില്‍ തുടങ്ങിയതാണ് താരത്തിന്‍റെ മറുപടി. നമ്മുടെ നാട്ടില്‍ പശുവിനെ തട്ടുന്നതില്‍ പ്രശ്നമില്ലെന്ന് പറഞ്ഞാണ് വിഷയത്തില്‍ താരം തന്‍റെ അഭിപ്രായത്തിലേക്ക് വരുന്നത്.

അതേസമയം, നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ജോ ആന്‍ഡ് ജോ’ തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു കുടുംബത്തിലെ ജോമോള്‍, ജോമോന്‍ എന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്.