അലാവുദ്ദീന്റെ അത്ഭുതവിളക്ക് തട്ടിപ്പ്, ഡോക്ടറുടെ പക്കൽ നിന്നും 2 കോടി വാങ്ങിയ സംഘം പിടിയിൽ.

അലാവുദ്ദീന്റെ അത്ഭുതവിളക്ക് എന്നൊക്കെ നമ്മൾ കേട്ടിട്ടേ ഉള്ളല്ലേ.

അലാവുദ്ദീന്റെ അത്ഭുതവിളക്ക് എന്നൊക്കെ നമ്മൾ കേട്ടിട്ടേ ഉള്ളല്ലേ.എന്നാൽ ഇതാ ഇവിടെ തട്ടിപ്പുകാർ ഇറക്കിയിരിക്കുകയാണ്.ഉത്തർപ്രാദേശിലെ ഖൈർ നഗറിൽ നിന്നാണ് ഇങ്ങനെയൊരു സംഭവം.ഉത്തർപ്രദേശിലെ ലയീക് ഖാൻ ഡോക്ടറിൽ നിന്നും സംഘം അലാവുദ്ധീന്റെ അത്ഭുതവിളക്കാണ് എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. കൂടാതെ ഇദ്ദേഹത്തിൽ നിന്നും രണ്ടരക്കോടിയും വാങ്ങി.അലാവുദ്ദീൻ കഥയിലെ അദ്ഭുതവിളക്കിനോട് രൂപസാദൃശ്യമുള്ള സാധാരണവിളക്ക് നൽകിയായിരുന്നു തട്ടിപ്പ്. വിളക്ക് വാങ്ങി ഉപയോഗിച്ചപ്പോഴാണ് ഡോക്ടർ തട്ടിപ്പ് മനസിലാക്കുന്നത്. പിന്നാലെ നൽകിയ പരാതിയിലാണ് വിളക്ക് നൽകി പണം തട്ടിയ രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടർ ലയീക് ഖാൻ മന്ത്രവാദിയായ ഇസ്​ലാമുദ്ദീൻ എന്നയാളെ സമീപിക്കുക ഉണ്ടായി. ഇയാളുടെ നിർദ്ദേശ പ്രകാരം വിളക്ക് കൈവശമുണ്ടെങ്കിൽ അദ്ഭുത സിദ്ധി ലഭിക്കുമെന്ന് പറഞ്ഞു മനസിൽ ഉറപ്പിച്ചു. ഇതേതുടർന്നാണ് ഡോക്ടർ ഇത് വാങ്ങാൻ ഒരുങ്ങുന്നത്.മന്ത്രവാദിയുടെ വ്യാജ വാക്കുകൾ ഇങ്ങനെ,അദ്ഭുതസിദ്ധിയുള്ള വിളക്കിനുള്ളിൽ ഒരു ജിന്നുണ്ടെന്നും അതുവഴി കോടീശ്വരനാകാം. ഡോക്ടർ ഉപയോഗിച്ച് നോക്കിയപ്പോൾ വിളക്കിൽ നിന്നും ഒന്നും പുറത്തുവരുന്നില്ല. ഇതോടെ താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാകുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇനി ആരും ഈ ചതിയിൽ വീഴാതിരിക്കട്ടെ അത്ര തന്നെ.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team