നമുക്ക് ഉറക്കത്തിലേക്ക് തിരിച്ച് പോകാം, ഓറിയോയുമായുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്.

പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.അതുപോലെ തമിഴിലും കുറച്ച് നല്ല ചിത്രങ്ങൾ നസ്രിയ ചെയ്തു.രാജാറാണി ഒക്കെ മികച്ച ചിത്രം ആയിരുന്നു.തെന്നിന്ത്യയിലുടനീളം നസ്രിയയ്ക്ക് വലിയ ആരാധകർ ആണ് ഉള്ളത്.

നസ്രിയ ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത വലിയ ആഘോഷത്തോടെ ആണ് തെലുങ്ക് പ്രേക്ഷകർ സ്വീകരിച്ചത്. നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ ആകുന്നത്.തന്റെ വളർത്തുനായ ഒറിയോയുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ, ഓറിയോയെ ചേർത്തണച്ച് പിടിച്ചുകൊണ്ടുള്ള തന്റെ ഒരു ചിത്രമാണ് ‘നമുക്ക് ഉറക്കത്തിലേക്ക് തിരിച്ച് പോകാം’ എന്ന കുറിപ്പോടെ നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team