വീണ്ടും അവൾ പാടുന്നതും , അവൾ നമ്മളെ പൊലെ നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ് !!! സൗമ്യക്ക് വേണ്ടി പ്രാർത്ഥനയുമായി നവ്യ

നവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

അപൂർവ്വരോഗത്തോട് മല്ലിടുന്ന സൗമ്യക്ക് വേണ്ടി വീണ്ടും നവ്യ നായരുടെ ഫേസ്ബുക് പോസ്റ്റ്. അടുത്തിടെ സൗമ്യയുടെ ശസ്ത്രക്രിയക്ക് സഹായമഭ്യർഥിച്ച് കൊണ്ട് നവ്യ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നിരവധി പേർ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ സഹായിച്ചവർക്ക് നന്ദി പറയുകയാണ് നവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നവ്യ നന്ദി അറിയിച്ചത്. നവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു , ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷൻ ഇന്നു നടത്താൻ എന്ന് സാധിക്കുകയാണ് .. കാലിക്കറ്റ് മിംസ് ഹോസ്പിറ്റൽ ആണ് സൗമ്യ എപ്പോൾ ഉള്ളത് .. ഇന്നു രാവിലേ സർജറി ആണ് , ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാർഥനയാണ്. വീണ്ടും അവൾ പാടുന്നതും , അവൾ നമ്മളെ പൊലെ നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ് ..എല്ലാവരും പ്രാർഥിക്കണം .. ഒരിക്കൽ കൂടി സഹായിച്ച എല്ലാവര്ക്കും നന്ദി .. കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് ഡോ .എം .കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി .. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓർക്കുന്നു ..

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team