Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ബാക്ക് ടു കൊച്ചി; ബിഗ് ബോസിന് പുറത്ത് ഡെയ്സിയ്‌ക്കൊപ്പമുള്ള ഫോട്ടോയുമായി നവീന്‍ !!

ഫോട്ടോ

മറ്റൊരു ബിഗ് ബോസ് മലയാളം സീസണിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. മുൻ സീസണുകളിലെ പോലെ തന്നെ ഈ തവണയും പ്രേക്ഷകർക്ക് സുപരിചിതരായിട്ടുള്ളതും അല്ലാത്തവരുമായി കിടിലം മത്സരാർത്ഥികളെയാണ് ബിഗ് ബോസ് ടീം ഇറക്കിയിരിക്കുന്നത്. മത്സരാർത്ഥികളുടെ ബുദ്ധിയും ശക്തിയും അറിയാൻ ആദ്യ ആഴ്ചയിൽ തന്നെ ഗംഭീര ടാസ്‌കും ബിഗ് ബോസ് നൽകിയിരുന്നു.ചില മത്സരാർത്ഥികൾ ഊതിവീർപ്പിച്ച ബലൂൺ പോലെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 17 മത്സരാർത്ഥികളാണ് തുടക്കത്തിൽ തന്നെ ബിഗ് ബോസ് എത്തിയത്.

ഇതിനിടെ ചിലര്‍ പുറത്തേക്ക് പോവുകയും ചെയ്തിരുന്നു . ഷോയില്‍ നിന്ന് ഏറ്റവും അവസാനമായി നവീനും ഡെയ്‌സിയുമാണ് ഔട്ടായത്. ഇപ്പോഴിതാ പുറത്തുപോയ ഡെയ്‌സിയും നവീനും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രമാണ് പങ്കുവെച്ചത് .ബിഗ് ബോസ് വീട്ടിനകത്ത് കാര്യമായ സൗഹൃദം നവീനും ഡെയ്സിയും തമ്മിലുണ്ടായിരുന്നില്ല.

ഇരുവരും ഒരുമിച്ച് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഫ്‌ലൈറ്റില്‍ വരുന്ന ചിത്രമാണ് നവീണ്‍ പങ്കുവച്ചിരിക്കുന്നത്. പുറത്തായത് ഒരുമിച്ചായതോടെയാണ് ഒരുമിച്ച് യാത്രചെയ്യാന്‍ അവസരം ലഭിച്ചത്. ബാക്ക് ടു കൊച്ചി, ഫ്രം മുംബൈ എന്നാണ് നവീന്‍ ചിത്രത്തിനൊപ്പം കുറിക്കുന്നത്.