Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി . കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ,വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.
കഴിഞ്ഞ ഏപ്രിൽ 28 ന് ആയിരുന്നു താരത്തിന്റെ വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.മൈഥിലി പത്തനംതിട്ട കോന്നി സ്വദേശിയാണ്.വിവാഹ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.അതുപോലെ തന്നെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുമുണ്ട്.
തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ബേബി ഷവറും വളക്കാപ്പ് ചിത്രങ്ങളും എല്ലാം തന്നെ വൈറൽ ആയി. സോഷ്യൽ മീഡിയയിൽ താരം അമ്മയായി എന്നുള്ള വിവരവും പങ്കുവെച്ചിരുന്നു.ഇൻസ്റ്റാഗ്രാമിലൂടെ ‘ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് ‘ എന്ന തലക്കെട്ടോടെ കുഞ്ഞിന്റെ കൈയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്.നീൽ സമ്പത്ത് എന്നാണ് പേര് ഇട്ടിരിക്കുന്നത്.
നീൽ എന്നത് ഒരു ഐറിഷ് പേരും കൂടാതെ വിജയം, മേഘം എന്നിവ അർത്ഥമുള്ളതാണ്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മകനോപ്പമുള്ള ചിത്രങ്ങൾ ആണ്. ഗൃഹലക്ഷ്‌മി മാഗസിന് വേണ്ടിയുള്ള കവർ പേജ് ഫോട്ടോഷൂ ട്ടിലാണ് ഇവർ. ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്ക് കമ്മെന്റുമായി എത്തിയത്.