Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ലണ്ടനിലെത്തി. യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്.ഷര്‍ട്ട് ‘ടക്ക് ഇൻ’ ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തി. പീറ്റർബറോയിൽ വച്ചാണ് ദേശീയ സമ്മേളനം.മേയ് 17 നു യുകെയിലെത്തിയ എം.വി. ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു. 19 നു കാൾമാർക്സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്ന് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ-സംവാദ സദസ്സിലും പങ്കെടുത്തു. ഇന്നും നാളെയും നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഉദ്ഘാടകനായും, സാംസ്കാരിക പ്രഭാഷകനായും പങ്കെടുക്കും.
സമീക്ഷ യു കെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി യുകെയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബുവും ഒപ്പമുണ്ടായിരുന്നു-ചിത്രത്തിനൊപ്പം അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.