ഞങ്ങളുടെ പ്രതീക്ഷയും സ്വപ്നവും ആയിരുന്നു, എല്ലാവരും ഇതോർത്ത് ആഹ്ലാദത്തിൽ ആയിരുന്നു, മാനസയുടെ വല്യച്ഛൻ.

ഇൻസ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം ഭീഷണിക്ക് വഴിമാറിയപ്പോൾ മാനസ ഒഴിഞ്ഞു മാറിയതാണ്.

ഇൻസ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം ഭീഷണിക്ക് വഴിമാറിയപ്പോൾ മാനസ ഒഴിഞ്ഞു മാറിയതാണ്. എല്ലാ കാര്യങ്ങളും വീട്ടിൽ പറയുകയും പോലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്തു. എന്നാൽ പോലീസിന് മുന്നിൽ എല്ലാം തലയാട്ടി സമ്മതിച്ച രഖിലിന് മനസിൽ പക വളരുകയായിരുന്നു. ആ പക കലാശിച്ചത് ദാരുണമായ കൊ ല പാ തകത്തിലും ആ ത്മ ഹ ത്യ യിലും.ഒന്ന് മുതൽ പ്ലസ്ടു വരെ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസയുടെ പഠനം. അച്ഛൻ മാധവൻ വിരമിച്ച സൈനികനാണ്. നിലവിൽ കണ്ണൂർ ടൗണിലെ ഹോം ഗാർഡായി ജോലിചെയ്യുകയാണ് അദ്ദേഹം. പുതിയതെരു രാമഗുരു യു.പി. സ്കൂളിലെ അധ്യാപിക ബീനയാണ് മാനസയുടെ അമ്മ. സഹോദരൻ അശ്വന്തും.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മാനസയുടെ വല്യച്ഛന്റെ വാക്കുകളാണ്. മാനസയെ കുറിച്ചാണ് ഇദ്ദേഹം പറയുന്നത്.കോതമംഗലം മാർ ബസേലിയോസ് ആശുപത്രി വളപ്പിലെ പാർക്കിങ് ഏരിയയിൽ കാറിലിരുന്നാണ് അദ്ദേഹം കലങ്ങിയ കണ്ണുകളോടെ പറഞ്ഞത്.

ഇദ്ദേഹതിന്റെ വാക്കുകളിലേക്ക്,പഠിക്കാൻ മിടുക്കിയായിരുന്ന അവൾ ഞങ്ങളുടെ എല്ലാമായിരുന്നു.ഞങ്ങളുടെ സ്വപ്നവും പ്രതീക്ഷയും.നാലു വർഷവും മികച്ചരീതിയിൽ മാനസ കോഴ്സ് പൂർത്തിയാക്കി. ഒന്നര മാസത്തെ ഹൗസ് സർജൻസി കൂടി പൂർത്തിയായാൽ അവൾ ഡോക്ടറായി. അതിന്റെയൊരു ആഹ്ലാദനിമിഷം അടുത്തുവരുത്തുന്നതും കാത്തിരിക്കുകയായിരിന്നു കുടുംബാംഗങ്ങളെല്ലാം.മാനസയുടെ അച്ഛൻ ഉൾപ്പെടെ ഞങ്ങൾ നാല് സഹോദരങ്ങളും ഒരേ പറമ്പിൽ തന്നെയാണ് വീടുവച്ച് താമസിക്കുന്നത്. വീട്ടിലെത്തിയാൽ അവൾ എന്റെ അടുത്ത് ഓടിയെത്തും.അവൾക്ക് ഞങ്ങൾ എല്ലാവരുമായും നല്ല അടുപ്പമായിരുന്നു. നെല്ലിക്കുഴിയിലെ കോളേജ് പരിസരത്തോ താമസസ്ഥലത്തോ എത്തി രാഖിൻ ശല്യപ്പെടുത്തിയതായി മാനസ പറഞ്ഞിരുന്നില്ല.കണ്ണൂരിൽ വീടിന്റെ സമീപം വെച്ച് പലകുറി ശല്യം ചെയ്തിരുന്നതായി അവൾ അച്ഛനമ്മമാരോട് പറഞ്ഞിരുന്നു. അക്കാര്യം പോലീസിലും അറിയിച്ചിരുന്നു. മാനസയുടെ വീടും രാഖിന്റെ വീടും തമ്മിൽ ഏകദേശം 30 കിലോമീറ്റർ അകലമുണ്ട്. ശനിയാഴ്ച പുലർച്ചയ്ക്കാണ് വിജയനും മാനസയുടെ അമ്മാവനും അടക്കമുള്ള ബന്ധുക്കൾ കോതമംഗലത്തെത്തിയത്. അച്ഛനമ്മമാർ എത്തിയില്ല. സംഭവത്തിന്റെ ആ ഘാതത്തിൽനിന്ന് അവർ മുക്തരായിട്ടില്ല.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team