നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് തന്നെ സംസ്ഥാനത്ത് ലോക്ഡൗൺ 16 വരെ നീട്ടി.

കേരളത്തിൽ 9 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ 16 വരെ നീട്ടി എന്നുള്ള വാർത്തയാണ് ഇപ്പോൾ വരുന്നത്.

കേരളത്തിൽ 9 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ 16 വരെ നീട്ടി എന്നുള്ള വാർത്തയാണ് ഇപ്പോൾ വരുന്നത്.നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തന്നെ തുടരും. എന്നാൽ വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.ഇന്ന് ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനം എടുത്തത്.

രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.കോവിഡ് രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്.നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ഇവർ യോഗത്തിൽ പറയുന്നത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team