Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പ്; വളക്കാപ്പ് ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ലിന്റു റോണി !!

ലിന്റു റോണി

സ്ത്രീധനം പരമ്പരയിലെ രഹാന എന്ന കഥാപാത്രത്തിലൂടെ മലയാളി ടെലിവിഷൻ ആരാധകരുടെ പ്രിയ താരമായി മാറിയ ആളാണ് ലിന്റു റോണി. രഹാന ആയെത്തിയെ ആ പാവം പെണ്ണൊന്നും അല്ല താനെന്നു ലിന്റു തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെ തെളിയിച്ചിട്ടുണ്ട്.ടിക് ടോക് വീഡിയോകളിലൂടെയും, വ്‌ളോഗറായുംപ്രേക്ഷകരുടെ ഇടയിൽ സജീവമാണ് ലിന്റു.അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്.അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താരം അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെച്ചത്.ഇപ്പോഴിതാ വളകാപ്പ് വിഡിയോയുമായെത്തിയിരിക്കുകയാണ് താരം. ഭർത്താവിന്റെ പിറന്നാളാഘോഷത്തിനൊപ്പമാണ് വളകാപ്പ് നടത്തിയത്. ‘വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ വളക്കാപ്പിനായി ഒരുങ്ങി. ഈ ദിവസം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി. ജീവിതകാലം മുഴുവനും ഞാൻ ഇത് ഓര്‍ത്തിരിക്കും’.– ലിന്റു സോഷ്യൽ മീഡിയയിൽ കുറിച്ചു.നീല പട്ടുസാരിയിൽ അതിമനോഹരിയായാണ് ലിന്റു വളകാപ്പിന് ഒരുങ്ങിയത്.

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് ലിന്റുവും റോണിയും. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങളെല്ലാം ലിന്റു ചാനലിലൂടെ പങ്കിടുന്നുണ്ട്.വളകാപ്പ് ചിത്രങ്ങളോടൊപ്പം ഭർത്താവിന് പിറന്നാൾ ആശംസകളും ലിന്റു നേർന്നു. ‘എപ്പോഴും എന്നെ റാണിയെപ്പോലെ പരിഗണിക്കുന്ന അച്ചൂന് പിറന്നാളാശംസകള്‍. എല്ലാ ദിവസവും ആഘോഷമാക്കി മാറ്റുന്നതിന് നന്ദി. വീണ്ടുമൊരു പിറന്നാള്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഏറെ സന്തോഷത്തോടെ നമുക്ക് പിറന്നാള്‍ ആഘോഷിക്കാമെന്നായിരുന്നു’ ലിന്റു കുറിച്ചത്.