Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ലിനി വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം, നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മര ണമില്ല; ലിനി കൂടെ തന്നെയുണ്ടെന്ന് പ്രതിഭയും സജീഷും

സിസ്റ്റർ ലിനി

കേരളത്തെ വിറപ്പിച്ചു കടന്നു പോയ മഹാമാരി ആയിരുന്നു നിപ്പ. നിപ്പയുമായുള്ള പോരാട്ടത്തിൽ നമ്മളെ മുന്നിൽ നിന്നും നയിച്ചത് ധൈര്യ സമ്പന്നരായ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു. തങ്ങളുടെ ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കുടുംബവും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ചു പോരാടാൻ റങ്ങി തിരിച്ചവർ. അതിൽ മലയാളികൾ മറക്കാത്ത പേരാണ് സിസ്റ്റർ ലിനി. രണ്ട് ആൺമക്കളെ സ്നേഹിച്ചു കൊതി തീരാതെയാണ് പോയത്. സജീഷ് കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതനായിരുന്നു.പ്രതിഭ എന്നാണ് സജീഷിന്റെ വധുവിന്റെ പേര്.ഇപ്പോഴിതാ ലിനിയെ ഓര്‍മ്മിച്ച് ഭര്‍ത്താവ് സജീഷ്.

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ലിനി…നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു.ഇന്ന് ഞങ്ങൾ തനിച്ചല്ല….ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും,ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത്‌ അനുഭവിക്കുന്നുണ്ടെങ്കിൽ ‌ നിന്റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉളളത്‌ കൊണ്ട്‌ മാത്രമാണ്‌.മെയ്‌ 21 വേർപാടിന്റെ ഓർമ്മദിനം-സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സജീഷിന്‍റെ ഭാര്യയായ പ്രതിഭ ലിനിയെ ഓര്‍മ്മിച്ച് എഴുതിയ കുറിപ്പ്;

ലിനി…നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല.അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌.നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌.എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ.കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്‌.കാവലായ്‌ സ്നേഹത്തോടെ പ്രതിഭ സജീഷ്-പ്രതിഭ കുറിച്ചു.