ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ലക്ഷ്‌മി പ്രമോദ് ; ആശംസ നേർന്ന് ആരാധകർ !!!

പരസ്പരം എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി പ്രമോദ്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരു വില്ലത്തിയാണ് ലക്ഷ്മി പ്രമോദ്. അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഇടവേള എടുത്ത താരം വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഷോർട്ട് ഫിലിമുകളിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിത ആകുന്നത്.

അസർ മുഹമ്മദാണ് ലക്ഷ്മിയുടെ ജീവിത നായകൻ. എന്നാൽ ഇടക്കാലത്ത് വെച്ച് കൊട്ടിയത്ത് യുവതി ആത്മ ഹത്യ ചെയ്ത സംഭവം വന്നതോടുകൂടി താരത്തിന് നേരെ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. തുടർന്ന് മിനിസ്ക്രീനിൽ അധികമൊന്നും ലക്ഷ്മി പ്രമോദിനെ കാണുവാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വീണ്ടും ആരാധകർ ഏറ്റെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ

തന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹൂർത്തം ലക്ഷ്മിയും കുടുംബവും ആഘോഷമാക്കിയിരിക്കുകയാണ്. ലക്ഷ്മിയുടെയും ഭർത്താവിന്റെയും വിവാഹവാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം . പരസ്പരം സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ലക്ഷ്മിയുടെ വിവാഹം. മികച്ച ഒരു കുടുംബജീവിതം നയിക്കുകയാണ് താരം ഇപ്പോൾ.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team