‘കേശു’വിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നാദിർഷ ; ഒപ്പം അനുശ്രീയും!!!

'കേശു ഈ വീടിന്റെ നാഥന്‍'

മലയാള സിനിമയിലും കലാരംഗത്തും തങ്ങളുടെതായ ഇടം അടയാളപ്പെടുത്തിയ താരങ്ങളാണ് ദിലീപും നാദിർഷയും.മിമിക്രി ലോകത്ത് നിന്നുമാണ് ദിലീപും നാദിര്‍ഷയും വെള്ളിത്തിരയിലെത്തുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും അതുപോലെ കൊണ്ട് നടക്കുകയാണ്. പതിറ്റാണ്ടുകൾ പിന്നിട്ട് അതിപ്പോഴും ആഴത്തിൽ തന്നെ തുടരുന്നു. വീണ്ടും സിനിമയിലൂടെ ഇരുവരും ഒന്നിക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍ . സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ പുരോഗമിക്കുകയാണ്.

ലൊക്കേഷൻ ചിത്രം പങ്കുവെക്കുകയാണ് നാദിർഷ.ദിലീപിനും അനുശ്രീയ്ക്കും ഒപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഗെറ്റപ്പുകളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക.
സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിര്‍മിക്കുന്നു. ഛായാഗ്രഹണം അനില്‍ നായര്‍. നാദിര്‍ഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികള്‍ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റര്‍ സാജന്‍.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team