Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘എല്ലായിടത്തും ഭഗവാൻ ശിവനുണ്ട്’; ഗ്യാന്‍വാപി വിഷയത്തില്‍ കങ്കണ റണൗത്ത്

കങ്കണ

പ്രേക്ഷകർക്ക് പരിചിതമായ ഇന്ത്യൻ ചലച്ചിത്രനടിയാണ് കങ്കണ റണാവത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രംകങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.വോ ലംഹേ, ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. തലൈവി എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിൽ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് കങ്കണ. വിമ ർശനങ്ങളും ഏറെ ഏൽക്കേണ്ടി വന്നിട്ടുണ്ട്.

ഗ്യാൻവാപി മസ്ജിദിൽ ശിവലിം​ഗം കണ്ടു എന്ന ആരോപണത്തിൽ പ്രതികരണവുമായി കങ്കണ റണൗത്ത്.കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ടെന്നും അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ലെന്നുമാണ് കങ്കണ പറയുന്നത്.പുതിയ ചിത്രമായ ധാക്കഡിന്റെ പ്രമോഷന്റെ ഭാഗമായി വാരണാസിയില്‍ എത്തിയതായിരുന്നു കങ്കണ.മഥുരയിലെ ഓരോ കണങ്ങളിലും കൃഷ്ണനുണ്ട്. അയോദ്ധ്യയിലെ എല്ലായിടത്തും ശ്രീരാമനുണ്ട്. അതുപോലെ തന്നെ കാശിയിലെ ഓരോ അണുവിലും ഭഗവാന്‍ ശിവനുമുണ്ട്.അദ്ദേഹത്തിന് ഒരു രൂപത്തിന്റെ ആവശ്യമില്ല. അദ്ദേഹം എല്ലായിടത്തുമുണ്ട്. ഹര ഹര മഹാദേവ് മുഴക്കിയാണ് കങ്കണ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചതും.