Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘നീണ്ട ഏഴ് വർഷങ്ങൾ.’; ജിഷ്ണുവിന്റെ ഓർമയിൽ സിദ്ധാർത്ഥ് ഭരതൻ !!

ജിഷ്ണു രാഘവൻ

നമ്മൾ എന്ന ചിത്രത്തിലൂടെ സംവിധായകൻ കമൽ മലയാളികൾക്ക് സമ്മാനിച്ച പ്രിയതാരങ്ങളാണ് സിദ്ധാർഥ് ഭരതൻ, ജിഷ്ണു രാഘവൻ എന്നിവർ.നമ്മൾ എന്ന സിനിമ കണ്ടിട്ടുള്ള ഒരു മലയാളിക്കും ജിഷ്ണു എന്ന നടനെ ഒരിക്കലും മറക്കുവാനായിട്ട് സാധിക്കുകയില്ല, ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ സാധിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം.

അപ്രതീക്ഷിതമായി ക്യാൻസർ എന്ന മഹാമാരി ജിഷ്ണുവിനെ കവർന്നെടുത്തത് .മലയാളികളെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് 2016 മാർച്ച് 25 ആം തിയതി മറ്റൊരു ലോകത്തേക്ക് യാത്രയായത്.ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാകാൻ പോകുകയാണ്. ഈ അവസരത്തിൽ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

നമ്മൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഇരുവരുെ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഫോട്ടോയ്ക്ക് ഒപ്പമാണ് സിദ്ധാർത്ഥ് ഓർമ പങ്കിടുന്നത്. ‘ഈ ദിനത്തിൽ മാത്രമല്ല പ്രിയപ്പെട്ട ജിഷ്ണുവിനെ സ്മരിക്കുന്നത്… നീണ്ട 7 വർഷത്തെ വേർപാട്…’, എന്നാണ് സിദ്ധാർത്ഥ് കുറിച്ചത്.നമ്മള്‍ എന്ന ചിത്രത്തിലൂടെ ഒരുമിച്ചാണ് സിദ്ധാര്‍ത്ഥും ജിഷ്ണുവും വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് നിദ്ര എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടെയായിരുന്നു നിദ്ര. നിരവധി പേരാണ് ജിഷ്ണുവിനെ അനുസ്മരിച്ച് കൊണ്ട് കമന്റ് ചെയ്തത്.