Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

നന്ദി ഉണ്ട് വല്യണ്ണാ.. ആദ്യമായി ഈ ലോഗോ കാണുമ്പോള്‍ രോമാഞ്ചം ;റോബിനെ പുറത്താക്കിയതിന് നന്ദി പറഞ്ഞ് ജാസ്മിന്‍

ജാസ്മിൻ

കഴിഞ്ഞ ദിവസം ആണ് ബിഗ്‌ബോസ് സീസൺ 5 ൽ നിന്നും റോബിൻ പുറത്ത് വന്നത്. എന്നാൽ വന്നപ്പോൾ റോബിൻ നടത്തിയ പ്രതികരണം വളരെ വലിയ ഒന്നായിരുന്നു. ബിഗ്ബോസ് സ്ക്രിപ്റ്റഡ് ആണെന്നും ബിഗ്ബോസിന്റെ റേറ്റിങ്ങ് കുറഞ്ഞു പോയി കൂട്ടാൻ വേണ്ടിയാണ് തന്നെ ഈ ചാനൽ വിളിച്ചതെന്നും പറയുന്നു.ഇനി എനിക്കെതിരെ വലിയ ഡീഗ്രേഡിങ് വരും. ഇതിന് മുൻപും എനിക്കെതിരെ ഡീഗ്രേഡിങ് ഉണ്ടാക്കി.എല്ലാം ഉടായിപ്പ് ആണെന്നും റോബിൻ തുറന്നടിച്ചു. എന്നാൽ ഇതിന് ശേഷം റോബിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.റോബിനെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍.റോബിനെ പുറത്താക്കിയതോടെ ബിഗ് ബോസിന് നന്ദി പറയുകയാണ് ജാസ്മിന്‍.

ഇപ്പോഴാണ് ബിഗ് ബോസിനോട് നന്ദി പറയാന്‍ തോന്നുന്നതെന്നും നേരത്തെ തെറിവിളിച്ചതില്‍ ഖേദം അറിയിക്കുന്നതായും ജാസ്മിന്‍ പറയുന്നുണ്ട്. താരത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.നന്ദി ബിഗ് ബോസ്. പുച്ഛവും ദേഷ്യവും വെറുപ്പുമായിരുന്നു. ആള്‍ക്കൂട്ടത്തിനെതിരെ നില്‍ക്കുകയും സംസാരിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കരഞ്ഞു തീര്‍ത്ത എണ്ണമില്ലാത്ത രാത്രികള്‍. ഞാന്‍ പോരാടിയ ആര്‍ക്കുമറിയാത്ത പോരാട്ടങ്ങള്‍. നിശബ്ദമായി വേദനിയിലും ഞാന്‍ മുഖത്ത് ചാര്‍ത്തിയ പുഞ്ചിരി. ഹൃദയവേദനകള്‍.

അവര്‍ക്ക് ഇഷ്ടപ്പെടുന്നത് പോലെ, വ്യാജമായി പെരുമാറാതിരുന്നതിന് ഞാന്‍ നേരിട്ട ഓണ്‍ ലൈന്‍ ബുള്ളിയിംഗും അവരുടെ വിദ്വേഷ സന്ദേശങ്ങളും. ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള ഈ ഒരു പ്രോഗ്രാമില്‍ ഇന്ന് മുതല്‍ ഒരു കട്ട ഫാന്‍ ഗേള്‍ ആയി എന്നെ മാറ്റിത്തന്നു.മിഷണ്‍ അക്കംപ്ലിഷ്ഡ്. ആള്‍ക്കുട്ടത്തെ പിന്തുടരാതെ തന്റെ ബോധ്യത്തെ പിന്തുടരുന്നതാണ് ധൈര്യം. മറ്റുള്ളവരുടെ നേട്ടത്തിനായി സ്വന്തം നേട്ടങ്ങള്‍ വേണ്ടെന്ന് വെക്കുന്നതാണ്. മറ്റുള്ളവര്‍ അംഗീകരിക്കില്ലെങ്കിലും സ്വന്തം മനസിലുള്ളത് പറയുന്നതാണ്.

അവനവന്റെ പ്രവര്‍ത്തികളുടേയും തെറ്റുകളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ്. ഫലം എന്തെന്ന് നോക്കാതെ ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ്.ഈ അവസരത്തില്‍ പ്രൊഡ്യൂസറിനേയും ഡയറക്ടറിനേയും തെറിവിളിച്ചതില്‍ എന്റെ പട്ടി സിയാലോ ആണേ സത്യം ഞാന്‍ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുന്നു. കൂടാതെ അന്ന് പൊട്ടിച്ച ചട്ടിയ്ക്ക് പകരം ഒരു പത്ത് ചട്ടി വാങ്ങി തരാനും റെഡിയാണ്. നന്ദി ഉണ്ട് വല്യണ്ണാ.. ആദ്യമായി ഈ ലോഗോ കാണുമ്പോള്‍ രോമാഞ്ചം തോന്നുന്നു -എന്നാണ് ജാസ്മിൻ കുറിച്ചത്.