Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

വൈറ്റ് ഷർട്ടിൽ ക്യൂട്ട് ലുക്കിൽ ജാൻവി കപൂർ ;‘പാന്റ് ഇടാൻ മറന്നുപോയോ എന്ന് ആരാധകർ !!

ഫോട്ടോ

അന്തരിച്ച നടി ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവനിര നായികയുമാണ് ജാൻവി കപൂർ. സിനിമയിൽ സജീവമാകും മുൻപ് തന്നെ വാർത്തകളിൽ താരമായിരുന്നു ജാൻവി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ശ്രീദേവിയുടെ മ രണശേഷമാണ് ജാൻവി കപൂർ അഭിനയ രംഗത്തേക്ക് എത്തിയത്. 2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം.

അമ്മയെ പോലെ തന്നെ മകളും മികച്ചൊരു നർത്തകിയാണെന്ന് സോഷ്യൽ മീഡിയയും ആരാധകരും പറയുന്നു.നേരത്തേയും തന്റെ നൃത്ത വീഡിയോകളിലൂടെ ജാൻവി കെെയ്യടി നേടിയിരുന്നു. ക്ലാസിക്ക് നൃത്തവും ജാൻവിയ്ക്ക് നന്നായി വഴങ്ങും. ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ മിലി ഈ അടുത്തിടെയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മലയാള ചിത്രമായ ഹെലന്റെ റീമേക്ക് കൂടിയാണ് ഇത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഒരു ബോട്ടിൽ ഇരിക്കുന്ന ഫോട്ടോസാണ് ജാൻവി പോസ്റ്റ് ചെയ്തത്.വെള്ള നിറത്തിലെ ഷോർട്ട് ഔട്ട് ഫിറ്റിൽ ക്യൂട്ട് ലുക്കിലാണ് താരം.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്.പാന്റ് ഇടാൻ മറന്നുപോയോ എന്നും ചോദിച്ച് കമന്റുയി എത്തി ആരാധകർ.