ഓസ്‌ട്രേലിയയുടെ വിജയകോട്ട തകർത്ത് ഇന്ത്യ !!!

ഗാബയിൽ ചരിത്രം കുറിച്ച് ഇന്ത്യ

അവിശ്വസനീയം… ഗാബ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ വിജയത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വാക്കില്ല. ഓസ്‌ട്രേലിയയുടെ പൊന്നാപുരംകോട്ടയായ ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയക്കൊടി നാട്ടിയിരിക്കുന്നു. 1988നു ശേഷം ആദ്യമായി ഗാബയില്‍ ഓസീസ് തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു.
നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. 138 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമായി പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭ് പന്തിനാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം. 21 വിക്കറ്റുമായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

328 റണ്‍സെന്ന ദുഷ്‌കമരായ ലക്ഷ്യത്തിലേക്കു ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് വീശിയപ്പോള്‍ ആരും തന്നെ സാധ്യത കല്‍പ്പിച്ചിരുന്നില്ല. മല്‍സരം സമനിലയിലായാലും ട്രോഫി നിലനിര്‍ത്താമെന്നതിനാല്‍ സമനിലയ്ക്കു വേണ്ടിയാവും ഇന്ത്യ ശ്രമിക്കുകയെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അജിങ്ക്യ രഹാനെയുടെയും ടീമിന്റെയും മനസ്സില്‍ മറ്റൊന്നായിരുന്നു. വിജയം തന്നെ മോഹിച്ച് അവര്‍ ബാറ്റ് വീശി.ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (91) സെഞ്ച്വറിക്കു തുല്യമായ ഫിഫ്റ്റി ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടപ്പോള്‍ റിഷഭ് പന്തും (89*) ചേതേശ്വര്‍ പുജാരയും (56) തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്കു വഴി കാണിച്ചു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

138 ബോളില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 89 റണ്‍സോടെ പന്ത് പുറത്താവാതെ നിന്നു. ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറിയിലൂടെയാണ് താരം ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചത്. അപരാജിത ഫിഫ്റ്റിയുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച പന്താണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് പരമ്പരയുടെ താരം. വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമണങ്ങളും ഓസീസ് വമ്പും പൊരുതിത്തോല്‍പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ടീം ഇന്ത്യ. ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും ഇന്ത്യന്‍ ജയത്തിന്‍റെ മാറ്റ് കൂട്ടുന്നു.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team