Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

“ഇന്നസെന്റേട്ടൻ പോയി, ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് “;വേദനയോടെ ലാലേട്ടന്‍ പറഞ്ഞത് – ഹരീഷ് പേരടി

മോഹന്‍ലാല്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടൻ ഇന്നസെന്റ് കഴിഞ്ഞ ദിവസം വിടവാങ്ങി.നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേർന്നത്. പലരും ഇന്നസെന്റിന് ഒപ്പമുള്ള ഓർമകൾ പങ്കുവച്ചു. ഇന്നസെന്റിനെ അവസാനമായി ഒന്ന് കാണാൻ നടൻ മോഹൻലാൽ തന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഓടിയെത്തി. ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അവസാനമായി ഇന്നസെന്റിനെ കണ്ടത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ വി യോഗ വാര്‍ത്ത മോഹന്‍ലാല്‍ തന്നെ അറിഞ്ഞ നിമിഷത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ഹരീഷ് പേരടി.രാജസ്ഥാനിലെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന്റെ മ രണവാര്‍ത്ത മോഹന്‍ലാല്‍ തന്നോട് പറയുന്നത്. ശേഷം പുലര്‍ച്ചെ നാല് മാണി വരെ അദ്ദേഹം ഷൂട്ട് തുടര്‍ന്നു. ആ നിമിഷങ്ങളില്‍ ഒരു മനുഷ്യന്റെ വേദനയാണ് താന്‍ കണ്ടതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം :

ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്…ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..”ഇന്നസെന്റേട്ടൻ പോയി…വാർത്ത ഇപ്പോൾ പുറത്തുവരും…ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് “..

സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന…ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു…പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാർ…ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്…പകരം വെക്കാനില്ലാത്തതാണ് …സ്നേഹത്തോടെ.