വിവാഹശേഷം വീട്, കുട്ടികൾ, ജോലി എന്നിവ കൂടാതെ സൗഹൃദങ്ങളിലും ഇൻവെസ്റ്റ്മെന്റ് നടത്തണം പെണ്ണുങ്ങളെ : വൈറൽ കുറിപ്പ്

കുറിപ്പ്

വിരസമായ ജീവിത ചുറ്റുപാടുകളിൽ ഹൃദയത്തോട് ഒട്ടി നിൽക്കുന്ന സൗഹൃദങ്ങൾ വിലമതിക്കുന്നതാണന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് ഹന്നയുടെ കുറിപ്പ്.ദൃഢമായ സൗഹൃദങ്ങളാണ് നമ്മുടെ സന്തോഷ സൂചികയെ നിർണയിക്കുന്ന പ്രധാന ഘടകമെന്നും തംലീന ഓർമ്മിപ്പിക്കുന്നു. നിരവധി പേരാണ് തംലീനയുടെ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്.

അടുപ്പമുള്ള ഒരാളെ കാണാൻ വേണ്ടി അൽപനേരം മാറ്റിവെക്കുക, അതിനു വേണ്ടി ചിലപ്പോ കുറച്ചു യാത്ര ചെയ്യേണ്ടി വരിക, പണം ചെലവാക്കേണ്ടി വരിക ഇതിനൊന്നും മടിവിചാരിക്കരുത്. പ്രിയപ്പെട്ട പെണ്ണുങ്ങളെ, നിങ്ങളോടാണ് അപേക്ഷ. സുഹൃത്തുക്കളെ കാണാൻ പോകുന്നത് ആലോചിക്കുമ്പോഴേക്കും, ” അയ്യോ, സാമ്പാറിനുള്ള പരിപ്പ്, കുട്ടികളുടെ ഹോംവർക്, ചായയ്ക്കുള്ള അവുലോസുണ്ട” തുടങ്ങിയ പീറ ചിന്തകൾ മനസ്സിൽ വരാതെ നോക്കണം. കൂട്ടത്തിൽ ഒരുത്തിയെ/ ഒരുത്തനെ കാണാൻ തോന്നുന്നെങ്കിൽ മുൻപിൻ നോക്കാതെ ചാടിയിറങ്ങി പോയേക്കണം.ദൃഢമായ സാമൂഹ്യബന്ധങ്ങൾ ആണ് ഒരാളുടെ ഹാപ്പിനെസ്സ് index ലെ ഒരു പ്രധാനഘടകം എന്ന് പഠനങ്ങൾ പറയുന്നു. പ്രേമിച്ചു നടക്കുമ്പോൾ, അല്ലെങ്കിൽ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ കാമുകന് / ഭാവിവരന് അയാൾ ആഗ്രഹിക്കുമ്പോൾ ഒക്കെ available ആകത്തക്ക രീതിയിൽ കർത്തവ്യബോധം ഉള്ള പെണ്ണുങ്ങൾ പക്ഷെ സുഹൃത്തുക്കളുടെ കാര്യം വരുമ്പോൾ ഈ ശുഷ്‌കാന്തി കാണിക്കുന്നില്ല. വിവാഹശേഷം വീട്, കുട്ടികൾ, ജോലി എന്നിവയിൽ അല്ലാതെ സൗഹൃദങ്ങളിൽ കാര്യമായ ഇൻവെസ്റ്റ്മെന്റ് നടത്താത്തവരാണ് മിക്കവരും.

രാവിലെ എണീറ്റ് ജിം, ജോഗിങ് മറ്റ് ആരോഗ്യസംരക്ഷണപരിപാടികൾ വിത്ത്‌ friends കഴിഞ്ഞു ഭാര്യ പുഴുങ്ങിയ പുട്ടും കടലയും തട്ടി, evening again with ചങ്ക്സ് ആഘോഷിച്ചു വീട്ടിൽ എത്തുന്ന ഭർത്താക്കൻമാർ വീട്ടിൽ ഉള്ള ഒരുത്തിയെ സുഹൃത്ത്ലിസ്റ്റിൽ പൊതുവെ ഉൾപ്പെടുത്താത്തവർ ആണ്. അവസാനം അറുപതാം വയസ്സിൽ റിട്ടയേർമെന്റ് കാലത്ത് ഒരു സുഹൃത്തിനു വേണ്ടി ഉള്ളിൽ തട്ടി കൊതിക്കുമ്പോൾ പാത്രത്തിൽ പുഴുങ്ങി വെച്ച പുട്ടിൽ നിന്ന് ‘ശൂ ‘ ന്ന് പൊങ്ങുന്ന ആവിയും നോക്കിയിരിക്കാം guyzz… അതുകൊണ്ട് invest in your friendship for an adipoli life.നബി :ഇപ്പൊ എന്താ ഇങ്ങനെ ഒരു പോസ്റ്റ്‌ എന്ന് പറഞ്ഞ് കഴുത്തിനു പിടിക്കാൻ ചില അലമ്പത്തികൾ Sageera MPRojisha Vc / Ajaz Kabir ഒരുത്തൻ വരാൻ ചാൻസ് ഉള്ളത് കൊണ്ട് ഇതിൽ പറഞ്ഞ പോലെ കൂട്ടുകാരെ കാണാൻ ചാടിയിറങ്ങാൻ പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. But i always try my maximum not to miss a chance.കാണാൻ തോന്നുന്നെന്ന് പറഞ്ഞു ഓടി വന്ന് കെട്ടിപ്പിടിക്കാൻ കുറച്ചു സുഹൃത്തുക്കൾ ഉണ്ട്.പിന്നെ സുഹൃത്തുക്കൾ എന്ന് ആലോചിക്കുമ്പോഴെല്ലാം എന്നെ ആദ്യം ഓർക്കുന്ന ഒരു best ഫ്രണ്ടിനെ കൂടെ കൂട്ടിയിട്ട് പത്തുവർഷമാകുന്നു.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team