അന്നവൻ എന്നെ ക്യാമറയിലൂടെ നോക്കുന്നുണ്ടായിരുന്നു, ജീവിതത്തിലെ പ്രധാനപെട്ട വ്യക്തി, കാമുകന് പിറന്നാൾ ആശംസകൾ നേർന്ന് ദിയ കൃഷ്ണ

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം.

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും ആരാധകർക്കിടയിൽ വളറെ ശ്രദ്ധേയം ആണ്.

താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഓസി ടാക്കീസ് എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ നടത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും സുഹൃത്തായ വൈഷ്‌ണവുമൊത്തുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു.ഇരുവരും പ്രണയത്തിൽ ആണെന്നും നേരത്തെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ കാമുകൻ വൈഷ്ണവിന് പിറന്നാൾ ആശംസകൾ നേരുകയാണ്. കൂടാതെ ആദ്യമായി കണ്ട ദിവസമുള്ള ഫോട്ടോയും പങ്കുവെക്കുന്നു. കുറിപ്പിൽ ദിയ പറയുന്നത് ഇങ്ങനെ,‘ഈ ചിത്രം തികച്ചും യാദൃശ്ചികമായിരുന്നു.

ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. എനിക്ക് യഥാർത്ഥത്തിൽ തീയതി ഓർമ്മയില്ല, എന്നാൽ വർഷങ്ങൾക്ക് മുമ്പ് 2016 -ൽ ഞാൻ മാർ ഇവാനിയോസ് കോളേജിൽ നിങ്ങളുടെ ക്ലാസ്സിൽ ചേർന്ന ദിവസമായിരുന്നു അത്.അന്ന് എനിക്ക് അവന്റെ പേര് അറിയില്ല, അവനും എന്റെ പേര് അറിയില്ല. പക്ഷേ, എങ്ങനെയോ എനിക്ക് ഈ ചിത്രം ലഭിച്ചു, എന്നവൻ ക്യാമറയിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ പ്രധാനപെട്ട വ്യകതി. എനിക്കറിയാം നിന്റെ ബർത്ത്ഡേ നാളെയാണ്. എന്നിരുന്നാലും എല്ലാവരും വിഷ് ചെയ്യുന്നതിന് മുൻപ് എനിക്ക് ചെയ്യണം.ഹാപ്പി ബർത്ത്ഡേ സച്ചു. ഒരു 100 വർഷം ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു, ലവ് യു. നിരവധി പേരാണ് വൈഷ്ണവിന് ആശംസകളുമായി എത്തിയത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team