Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

വർക്കലയുടെ കടൽതീരത്ത് അതീവ ഗ്ലാമറസ് ലുക്കിൽ ദീപ്തി സതി, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ.

ഫോട്ടോസ്

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രെധേയമായ പ്രകടനം കാഴ്ചവെച് മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ദീപ്തി സതി. ഹിറ്റ് സംവിധായകനായ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ നായിക കഥാപാത്രം ചെയ്ത താരം മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടി എന്ന പദവിയിലേക്ക് വളരെ പെട്ടന്നാണ് കയറിവന്നത്.രണ്ടായിരത്തി പന്ത്രണ്ടിൽ നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ്സ്‌ കേരളയായി കിരീടം ചൂടിയ താരമാണ് ദീപ്തി സതി.

സോളോ, ലവകുശ, ലക്കീ, ഡ്രൈവിംഗ് ലൈസന്‍സ്, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടാണ് ദീപ്തിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജ് നായകനാകുന്ന ഗോള്‍ഡാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അല്‍ഫോണ്‍സ് പുത്രനാണ് സംവിധായകന്‍.

നയന്‍താരയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.ഗ്ലാമർ ലുക്കിൽ ദീപ്തി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ പെട്ടെന്നു തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. വർക്കലയിലെ കടലിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ഓറഞ്ച് കളറിലുള്ള ഷോർട് ബ്ലൗസും പാവാടയുമാണ് വേഷം.വളരെ ഹോട് ലുക്കിലാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.