കൊറോണ വൈറസിന്റെ ജനിതകമാറ്റം : 70 ശതമാനം വ്യാപന ശേഷികൂടുതൽ

വാക്‌സിൻ കണ്ട് പിടിച്ചതോടെ കൊറോണ വൈറസിൽ നിന്ന് മുക്തി നേടാൻ കഴിയും എന്നതിന് തിരിച്ചടിയായിരിക്കുകയാണ് പുതിയ വൈറസിന്റെ ജനിതക മാറ്റം. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തി.നാളുകള്‍ ഏറെയായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. മാത്രമല്ല കൊറോണ വൈറസിന്റെ ജനിതകമാറ്റം കൂടുതല്‍ ഭീതി സൃഷ്ടിക്കുന്നു പല രാജ്യങ്ങളിലും.നിലവിലെ കൊറോണ വൈറസിനേക്കാൾ പുതിയ വെെറസ് 70 ശതമാനം വ്യാപന ശേഷികൂടുതലാണെന്നാണ് കണ്ടെത്തൽ.

കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഇതേതുടര്‍ന്ന് സൗദി അറേബ്യയില്‍ രാജ്യാതിര്‍ത്തികള്‍ അടച്ചിട്ടു. രാജ്യാന്തര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര-നാവിക- വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്.ലണ്ടൻ മേഖലയിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലുമാണ് രോഗവ്യാപനം നടന്നിരിക്കുന്നത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team