കൊറോണ ചൈനയിലെ ലാബിൽ നിർമിതം,തെളിവുകൾ ഞാൻ കാണിക്കാം : ഡോകട്ർ ലി മെഗ് യാൻ.

കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിർമിതം ആണെന്നും അതിനുള്ള ഞെട്ടിക്കുന്ന തെളിവുകൾ തന്റെ കൈയിൽ ഉണ്ടെന്നും ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെംഗ്‌-യാൻ.

കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിർമിതം ആണെന്നും അതിനുള്ള ഞെട്ടിക്കുന്ന തെളിവുകൾ തന്റെ കൈയിൽ ഉണ്ടെന്നും ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെംഗ്‌-യാൻ.വെള്ളിയാഴ്ച ഐടിവിക്ക് നൽകിയ വിഡിയോ അഭിമുഖത്തിലാണ് ലി തന്റെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ തന്നോടുണ്ടെന്നും ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു.ലി പറയുന്നത് ഇങ്ങനെ,

വുഹാനിൽ ന്യൂമോണിയയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കിടെയാണ് ഞാൻ വൈറസിനെപ്പറ്റി അറിഞ്ഞത്. ലോകാരോഗ്യ സംഘടനയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന സർക്കാർ അവകാശവാദം കളവാണ്. ചൈന നിശബ്ദയാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഹോങ്കോങിൽ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ഞാൻ. ഈ വൈറസ് പ്രകൃതിയിൽ നിന്നുള്ളതല്ല.

മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വൻസ്. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വൈറസ് തിരിച്ചറിയാൻ കഴിയും. ഈ തെളിവുകൾ ഉപയോഗിച്ച് ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും ആളുകളോട് ഞാൻ പറയും. ബയോളജിയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇത് മനസ്സിലാക്കാൻ കഴിയും എന്നും ലി പറയുന്നു

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team