കണ്ണിൽ കക്കിരി, ചുണ്ടിൽ കാരറ്റ്; കയ്യുകളിൽ ഫോണും ഗ്ലാസും; ആശുപത്രി വാസം ആഘോഷമാക്കി ക്രിസ് ഗെയിൽ

ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് താരം

കിംഗ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി ഐപിഎൽ മത്സരത്തിനെത്തിയ ക്രിസ് ഗെയ്ലിനെ ഭക്ഷ്യവിഷബാധയെ തുടർന്ന് ദുബായ് വിപിഎസ്- മെഡിയോർ ആശുപത്രിയിൽ പ്രവേശിച്ചു .അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഇരുകണ്ണുകളിലും കക്കിരി കഷണങ്ങൾ, ചുണ്ടിൽ കാരറ്റ്, ഒരു കയ്യിൽ ഫോൺ, മറുകയ്യിൽ ഗ്ലാസ്..’. കണ്ടാൽ ഏതെങ്കിലും സുഖവാസകേന്ദ്രത്തിൽ നിന്നുള്ളതാണെന്നേ തോന്നുകയുള്ളൂ .എന്നാൽ ഇത് ആശുപത്രിയിൽ നിന്നുള്ള ചിത്രമാണ്.സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയാണ് ആശുപത്രി വാസം ക്രിസ്ഗെയ്ൽ ആരാധകരെ അറിയിച്ചത്.പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന പോസ്റ്റിനൊപ്പമാണ് തന്നെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദിയും ആശംസകളും അർപ്പിച്ചുള്ള വിഡിയോ ക്രിസ് ഗെയ്ൽ പങ്കുവച്ചത്.പരിചരിക്കാൻ മുഴുവൻ സമയവും ഉണ്ടായിരുന്ന മലയാളികളായ ഫാർമസിസ്റ്റ് എം.തൗസീഫിന് ഗെയ്ൽ വിഡിയോയിൽ പിറന്നാൾ ആശംസ നേർന്നു.എന്തും ആഘോഷമാക്കുന്ന താരം ആശുപത്രി കിടക്കയിലും പതിവ് തെറ്റിച്ചില്ല.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team