എന്റെ വെളിച്ചം, എൻറെ എല്ലാമെല്ലാമായ ചിരുവാണ് ; ചീരുവിന്റെ ജന്മദിനത്തിൽ ഹൃദയംതൊടും കുറിപ്പുമായി മേഘ്‌ന !!!

എന്റെ ജീവിതം, എന്റെ വെളിച്ചം

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

മകന് പത്തുമാസം ആയ ശേഷമാണ് താരം മകന്റെ പേരിടൽ ചടങ്ങ് നടത്തിയത്, തന്റെ മകന്റെ പേരിടൽ ചങ്ങിനോട് അനുബന്ധിച്ചുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു, ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. സംസ്കൃതത്തിൽ രാജകുമാരൻ എന്നാണ് ഈ വാക്കിന് അർത്ഥം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആണ് ശ്രദ്ധേയമാകുന്നത്. ഭർത്താവ് ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ് താരം കുറിപ്പ് പങ്കുവെച്ചത്.

കഷ്ടതയുടെ അവസാനം എല്ലായ്പ്പോഴുംവിജയമാണ്. അഗ്നി പരീക്ഷണം വലിയ കാര്യങ്ങൾ നേടുന്നതിലേക്കുള്ള വലിയൊരു വഴിയാണ് പക്ഷേ, ആ പരീക്ഷണം ഒരിക്കലും എളുപ്പമുള്ളതല്ല. എല്ലാ പ്രതീക്ഷകളും മങ്ങുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു ഒരു ചെറിയ വെളിച്ചം വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം എൻറെ എല്ലാമെല്ലാമായ ചിരുവാണ്. ആ വെളിച്ചത്തിലേക്കാണ് എന്റെ തുടർന്നുള്ള യാത്ര. പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ. എന്റെ ജീവിതം, എന്റെ വെളിച്ചം..” ചിരുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ മേഘ്ന കുറിച്ചു.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team