ആര്‍ഭാടമില്ലാതെ, മാതൃകയായി ബോബി ചെമ്മണ്ണൂറിന്റെ മകളുടെ വിവാഹം !!! ഫോട്ടോസ്

ബോബി ചെമ്മണ്ണൂർ എന്ന വ്യവസായിയെ അറിയാത്തവരായി മലയാളകരയിൽ ആരും തന്നെ കാണില്ല.സ്വർണ്ണ വ്യപരമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ്. കൂടാതെ ഇദ്ദേഹം സാമൂഹ്യ പ്രവർത്തങ്ങളിലും സജീവമാണ്.ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇദ്ദേഹം നടത്തി വരുന്നതാണ്.ഒരിടയ്ക്ക് ഇദ്ദേഹത്തെപറ്റി വാർത്തയായത് രക്‌തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടി റെക്കോർഡും നേടിയിട്ടുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്വന്തം മകളുടെ വിവാഹം നടത്തിയ വാര്‍ത്തയാണ് . ബോബി ചെമ്മണ്ണൂരിന്റെ ഏക മകള്‍ അന്ന ബോബിയുടെ വിവാഹ ചടങ്ങുകള്‍ തീര്‍ത്തും ലളിതമാക്കിയാണ് ബോബി നടത്തിയത്. നടനും സംവിധായകനുമായ സാം സിബിന്‍ ആണ് അന്നയെ വിവാഹം ചെയ്തത്.

ഇത്രയും കോടീശ്വരന്‍ ആയിട്ടും തീര്‍ത്തും ലളിതമായി വിവാഹം നടത്തി മാതൃകയായതിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയ ബോബിക്ക് നല്‍കുന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടുവെങ്കിലും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അധികമാരും അറിഞ്ഞിരുന്നില്ല.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team