Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ നടി ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരെയും ഭാവന സ്വന്തമാക്കിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ വീണ്ടും സിനിമാലോകത്ത് സജീവമാകുകയാണ് ഭാവന. തന്റെ അടുത്ത കന്നഡ ചിത്രമായ ‘പിങ്ക് നോട്ടി’ലൂടെയാണ് ഭാവന പ്രേക്ഷകരിലേക്ക് എത്തുന്നത്. ജിഎൻ രുദ്രേഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. 2017-ൽ പുറത്തിറങ്ങിയ ‘ഹായ്’ എന്ന ചിത്രം സംവിധായാകൻ കൂടിയാണ് ഇദ്ദേഹം. ഇരട്ട സഹോദരിമാരുടെ കഥ പറയുന്ന ‘പിങ്ക് നോട്ട്’ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ജാസി ഗിഫ്റ്റ് ആണ് സംഗീതമൊരുക്കുന്നത്. മെയ് 11ന് ചിത്രീകരണം ആരംഭിച്ചു. ആദ്യമായാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്.കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഉദ്ദ്വേഗജനകമായ നിമിഷങ്ങളും ഉള്ള തിരക്കഥയായത് കൊണ്ടാണ് ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ തീരുമാനിച്ചതെന്നും ഭാവന പറഞ്ഞു.