Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം.സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി.ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.
ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.ഇപ്പോഴിതാ മകൾ ഉത്തരയുടെ വിവാഹചടങ്ങിന്റെ വിഡിയോയോണ് സോഷ്യൽ മീഡിയയ്യയിൽ വൈറലാകുന്നത്.കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. നടിയും നര്‍ത്തകിയും കൂടിയായ ഉത്തരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് ആദിത്യനാണ്.വിഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ആശ ശരത്തിന്റെ ഭർത്താവ് ശരത് വാരിയരെക്കുറിച്ച് അനൂപ് ശിവശങ്കരൻ എന്നൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആശ ശരത്തിന്റെ മകളുടെ വിവാഹസമയത്ത് ശരത്ത് പറഞ്ഞ വാക്കുകളാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനൂപ് പറയുന്നു.കുറിപ്പിന്റെ പൂർണരൂപം :
ആശാ ശരത്തിന്റെ മകളുടെ വിവാഹ ക്ലിപ്പുകളിൽ എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് അവരുടെ ഭർത്താവിന്റെ വാക്കുകളാണ്. മകളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറയുന്നത് – “ആശയെ വിവാഹം കഴിച്ചപ്പോൾ അവർ തന്നോട് പറഞ്ഞത് ഡാൻസ് അവരുടെ രക്തമാണ് എന്നാണ് – അങ്ങനെയെങ്കിൽ ഞാൻ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹാർട്ട് ആയി തുടരുമെന്നാണ്! അത് പോലെ തന്റെ മകൾക്കും കലക്ക് മൂല്യം കൽപ്പിക്കുന്ന ഒരു കുടുംബബന്ധം ഉണ്ടാവട്ടെ”.
വളരെ coherent ആയി സംസാരിക്കുന്ന ഈ മനുഷ്യനെയാണ് ചില ഓൺലൈൻ പത്രക്കാർ engagement video ക്ലിപ്പുകൾ അടർത്തി മാറ്റി ട്രോൾ ഇറക്കിയത്!കുടുംബസ്ഥയായ ഒരു കലാകാരിക്ക് കലാജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്നുണ്ടെങ്കിൽ ഏറ്റവും വലിയ ഭാഗ്യം വേണ്ടത് അവരുടെ ജീവിതചര്യ മനസ്സിലാക്കാൻ കഴിയുന്ന ജീവിതപങ്കാളിയെ ലഭിക്കുകയാണ്! ഒരു സെലിബ്രിറ്റി ആയിരിക്കുക എളുപ്പമേയല്ല. മറ്റേതൊരു career നേക്കാളും സങ്കീർണമാണ് ഒരു performing artistന്റെ കലാജീവിതം demand ചെയ്യുന്ന തയ്യാറെടുപ്പുകൾ!
സുജാതയുടെയും സിത്താരയുടെയും സഫലമായ സംഗീതജീവിതം കാണുമ്പോഴുമൊക്കെ തോന്നും മോഹന്റെയും സജീഷിന്റെയും നിസ്വാർത്ഥമായ ഉയർന്നചിന്ത ഇല്ലായിരുന്നെങ്കിൽ അത് സാധ്യമാവുമായിരുന്നോ എന്ന്!അത് കൊണ്ട് തന്നെ സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം എനിക്ക് താരമായി തോന്നിയത്, ശ്രീ ശരത്താണ് – ആശയുടെ നൃത്തച്ചുവടുകൾക്ക് കൂച്ചുവിലങ്ങിടാതിരുന്ന ശരത്ത്