വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിഞ്ഞ ആര്യ ഇനി നഗരമാതാവ്‌!!!

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ… വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിഞ്ഞ ആര്യ ഇനി നഗരമാതാവ്‌ തിരുവനന്തപുരം നഗരത്തിന്‍റെ മേയറാകുന്ന ആര്യ രാജേന്ദ്രന് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ദിവസവരുമാനക്കാരനായ അച്ഛന്‍റെയും വീട്ടമ്മയായ അമ്മയുടെയും മകളായ ആര്യക്ക് കേവലം 21 വയസാണ് പ്രായം. തുമ്പ സെന്‍റ് സേ‍വി‍ഴേസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ആര്യയാവും ഇനി തലസ്ഥാന നഗരത്തിന്‍റെ മേയര്‍.

നിലവില്‍ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുക്കും ആര്യ രാജേന്ദ്രന്‍. മിഷിഗണ്‍ പ്രവിശ്യയിലെ ഹില്‍സ് ഡെയില്‍ മേയറായിരുന്ന മൈക്കിള്‍ സെക്ഷന്‍ എന്ന 18 വയസുകാരനെ പറ്റി അധികം ആരും കേള്‍ക്കാനിടയില്ല. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മെക്കിള്‍ സെക്ഷനാണ് ലോകത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. എന്നാൽ കേവലം 8200 വോട്ടർമാരുളള ഹില്‍സ് ഡെയില്‍ പ്രവിശ്യയിലെ മേയറായിരുന്ന മൈക്കിള്‍ സെക്ഷനെ പോലെയല്ല ആര്യ രാജേന്ദ്രന്‍.

16 ലക്ഷം ആണ് തിരുവനന്തപുരം നഗരത്തിന്‍റെ ജനസംഖ്യ ഇനി നഗരത്തിന്‍റെ മാതാവ് ആണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ഈ കൗമാരക്കാരി. നിലവില്‍ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുകയാണ് ആര്യ രാജേന്ദ്രന്‍. നോര്‍വെയിലെ സോകാന്‍ഡല്‍ മേയറായ 22 കാരന്‍ ജോനാസ് ആന്‍ഡേ‍ഴ്സണ്‍ ആണ് ആര്യക്ക് മുകളില്‍ പ്രായം ഉളള കുട്ടിമേയര്‍. തലസ്ഥാന നഗരത്തിന്‍റെ മേയറാകാന്‍ നിയുക്തയാകുമ്പോഴും ഈ ബിരുദ വിദ്യാര്‍ത്ഥിനിക്ക് സ്വന്തമായി ഒരു വീടോ, സ്ഥലമോ ഇല്ല എന്നതാണ് വാസ്തവം. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന ആര്യക്ക് ഇനി വേണം ഒരു വീടുണ്ടാക്കാന്‍ . കാലം കാത്തു വെച്ച യുവപ്രതിഭക്ക് ആശംസകൾ…

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team