ആദ്യമായി കുഞ്ഞിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അർജുൻ അശോകൻ;ഫോട്ടോസ്!!!

കുഞ്ഞ അൻവിയുമായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം

മലയാള സിനിമയിലെ പുതുമുഖ നടനാണ് അർജുൻ അശോകൻ.മലയാള സിനമയിലെ കോമഡി നടനായ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ. 2012-ൽ അദ്ദേഹം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി.അഞ്ച് വർഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമാണിത്.സഹനടനായും വില്ലനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞ് ആടുകയാണ് അർജുൻ അശോകൻ.നോടകം തന്നെ പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാന്‍റ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ചെയ്തു കഴിഞ്ഞു. 2018 ഡിസംബർ 2 ന് അർജുൻ എറണാകുളം സ്വദേശിയും പ്രണയിനിയുമായ നിഖിതയെ വിവാഹം കഴിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കഴിഞ്ഞ നവംബർ 25നാണ് അർജുന്റെ ആദ്യത്തെ കണ്മണി പിറന്നത്. അൻവി എന്നാണ് ആ കൊച്ചുസുന്ദരിയുടെ പേര്. മകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അധികമൊന്നും അർജുൻ പങ്കു വയ്ക്കാറില്ല. എന്നാൽ ഇപ്പോൾ കുഞ്ഞ അൻവിയുമായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.അർജുനൻ ഭാര്യ നികിതയും അവരുടെ ആദ്യത്തെ കണ്മണി ആയ അൻവിയും ഒരേ ഡ്രസ്സ് കോഡിൽ ഉള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

മനോഹരമായ വെള്ള വസ്ത്രങ്ങളണിഞ്ഞ് അമ്മയെ പോലുള്ള ഹെയർ ബാൻഡ് ഒക്കെ ധരിച്ച് ക്യൂട്ട് ഡോളിനെ പോലെയാണ് അൻവി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇപ്പോൾ അർജുൻ പങ്കു വെച്ചിരിക്കുന്ന ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. തൻറെ ഓമന മകളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും ചെയ്തു. നിരവധി ആരാധകർ ആണ് ചിത്രത്തിന് താഴെ കമന്റുകൾ ഉമായി എത്തുന്നത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team