‘ഞങ്ങടെ ‘ഗിഫ്റ്റ് ബോക്സ്’ ആണ് മാമൻ’! അമ്മാവനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭയ ഹിരൺമയി

അഭയയുടെ പോസ്റ്റ്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഗായികയാണ് അഭയ ഹിരണ്മയി. തന്റെ അമ്മാവനും മലയാളത്തിന്റെ പ്രിയ നടൻ കൊച്ചു പ്രേമൻ എന്ന കെ.എസ് പ്രേംകുമാറിനൊപ്പമുള്ള ചിത്രമാണ് ഗായിക അഭയ ഹിരൺമയി ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ആരാധകർക്ക് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം താരം ഒരു കുറുപ്പും പങ്കുവെച്ചു.അദ്ദേഹം നൽകിയ സമ്മാനങ്ങളെ കുറിച്ചാണ് അഭയയുടെ പോസ്റ്റ്.

‘ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്‍ണക്കമ്മൾ കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ.പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..ഞങ്ങള്‍ പെണ്കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ ‘ഗിഫ്റ് ബോക്സ്’ ആണ് മാമ്മൻ’- അഭയ കുറിച്ചു. ഗോപിസുന്ദറിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അഭയ കുറിച്ചത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team