Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിച്ചിരുന്നത്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു.
എന്നാൽ താരം അതൊന്നും തന്നെ വകവെച്ചിരുന്നില്ല. വസ്ത്ര ധാരണത്തിന്റെ പേരില്‍ നടിക്ക് എതിരെ വിമര്‍ശനവും എത്താറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വിമർശിച്ചയാൾക്ക് ഗ്ലാമർ ഫോട്ടോ ഷൂട്ടിലൂടെ മറുപടി നൽകി അഭയ ഹിരൺമയി.കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ സദാചാര അമ്മാവന്മാര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.വെളുത്ത നിറത്തിലുള്ള മോഡേണ്‍ മിനി ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. വിമർശകനോടുള്ള മറുപടിയായി ചിത്രങ്ങൾക്ക് അടിക്കുറിപ്പും എഴുതിയിട്ടുണ്ട് അഭയ.
Nudity exhibit ചെയ്തു കാശുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പാന്റ്‌സ് ഇടാന്‍ മറന്നു പോയ യുവതി.അത് വഴി കേരളത്തിന്റെ സാംസ്‌കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാന്‍ ഉദ്ദേശിക്കുന്ന അഹങ്കാരി !അടുത്ത showkku ബിക്കിനി ഇടാന്‍ ഉദ്ദേശിക്കുന്നുണ്ട് അത്രേ!മ്ലേച്ഛം- എന്നാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിക്കുന്നത്.ഏതാനും ദിവസങ്ങൾക്കു മുൻപാണ് അഭയ ഹിരൺമയിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്.കമന്റ് രേഖപ്പെടുത്തിയ ആളുടെ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ചായിരുന്നു ഗായികയുടെ പ്രതികരണം. ‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…’ എന്നായിരുന്നു കമന്റ്.
‘സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിഷകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും’, എന്നാണ് അഭയ കുറിച്ചത്.