വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽവാർഡനെ ഓർമിപ്പിക്കുന്നു,പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം: ആഷിക്ക് അബു

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിൽ പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിൽ പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം വലിയ ചർച്ചകൾക്ക് വഴിവെച്ചു.ഇവരുടെ ഈ പെരുമാറ്റത്തെ സമൂഹമെമ്പാടും ക്രൂശിച്ചു.സിനിമാ–സാമൂഹ്യരംഗത്തെ നിരവധി പ്രമുഖർ വിഷയത്തിൽ ജോസഫൈനിതിരെ രംഗത്തെത്തി.ഇവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് വിമർശനങ്ങൾ.വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ആഷിക്ക് അബു.

ആഷിക് അബുവിന്റെ വാക്കുകൾ ഇങ്ങനെ,‘വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം.എം അൽ എ കെ കെ രമ ഇതേപ്പറ്റി പ്രതികരിച്ചത് ഇങ്ങനെ,ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി ‘അനുഭവിച്ചോ ‘ എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ഒരു നിമിഷം പോലും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുവാൻ യോഗ്യയല്ല.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team