22 വർഷങ്ങൾ കൊണ്ടുള്ള കുടുംബത്തിന്റെ താങ്ങായി ആർച്ചയുടെ ഓട്ടം നിലക്കാതിരിക്കാൻ കുടുംബം ഒറ്റകെട്ടായി.

കോവിഡ് വ്യാപനത്തെതുടർന്ന് എല്ലാ മേഖലകളും സാമ്പത്തികമായി തകർന്നിരിക്കുന്ന അവസ്ഥയാണ്.

കോവിഡ് വ്യാപനത്തെതുടർന്ന് എല്ലാ മേഖലകളും സാമ്പത്തികമായി തകർന്നിരിക്കുന്ന അവസ്ഥയാണ്. കുടുംബങ്ങൾ ദാരിദ്ര്യത്തിൽ ആയ അവസ്ഥയാണ് ഇപ്പോൾ. അതിൽ കൂടുതലും ബാധിച്ചിരിക്കുന്നത് സ്വകാര്യ ബസുകളുടെ ഉടമകളെയും ജീവനക്കാരെയുമാണ്. ബസുകൾ നിരത്തിലിറക്കാതെ നഷ്ടത്തിലാണ് ഉള്ളത്. കോവിഡ് പേടിച്ചു ആളുകൾ ബസിൽ കേറുന്നത് കുറഞ്ഞു.ഈ സാഹചര്യത്തിൽ 22 വർഷം കൊണ്ടുള്ള സർവീസ് നിർത്തി വെക്കാതിരിക്കാൻ മുന്നോട്ട് എത്തിയിരിക്കുകയാണ് ഒരു കുടുംബം.ആർച്ച എന്ന ബസിലാണ് കുടുംബത്തോടെ നിരത്തിലിറങ്ങുന്നത്.അച്ഛന്‍ ഡ്രൈവറും അമ്മ കണ്ടക്ടറും മകള്‍ ചെക്കറുമായാണ് ബസിൽ എത്തുന്നത്.പതിനാറില്‍ചിറ-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍ച്ചയെ ആദ്യഘട്ട ലോക്ഡൗണില്‍ കണ്ടക്ടറും ഡ്രൈവറും ഉപേക്ഷിച്ചുപോയി.

പിന്നാലെ, ബസുടമയായ ടി.എസ്.സുനില്‍ കണ്ടക്ടറായും ചെക്കറായും ഡ്രൈവറായും വേഷമണിയുകയായിരുന്നു.ബസ് സ്റ്റാന്‍ഡില്‍നിന്ന് കയറുന്നവര്‍ക്ക് ടിക്കറ്റ് നല്‍കിക്കഴിഞ്ഞാല്‍ ഇടയ്ക്ക് കയറുന്നവര്‍ ഡ്രൈവര്‍ സീറ്റിന് സമീപമെത്തി പണം നല്‍കുകയായിരുന്നു.രണ്ടാം തരംഗം കോവിഡിൽ ലോക്ഡൗണ്‍ കഴിഞ്ഞതോടെ സുനിലിന് താങ്ങായി ഭാര്യയും മകളും എത്തുകയായിരുന്നു. കണ്ടക്ടറായും ചെക്കറായും ജോലി ചെയ്യാന്‍ ആദ്യം മടിച്ചെങ്കിലും കുടുംബപ്രാരബ്ദങ്ങള്‍ മൂലം പുതിയ ജീവിതത്തിലേയ്ക്ക് കടക്കുകയായിരുന്നു.ആരുടെയും മുന്നിൽ നാണിക്കേണ്ട കാര്യമില്ല, അധ്വാനിച്ചു ജീവിക്കുകയാണ് ഈ കുടുംബംഒറ്റ നമ്പര്‍ ദിവസമാണ് ആര്‍ച്ച സര്‍വീസ് നടത്തുന്നത്.കാര്യമായ വരുമാനമൊന്നും ഇല്ലെങ്കിലും സര്‍വീസ് മുടക്കാതെ ആര്‍ച്ച കൃത്യമായി എത്തുന്നുണ്ട്. രാവിലെ 8.45-ന് ആരംഭിക്കുന്ന സര്‍വീസില്‍ 11.30 വരെ ഭാര്യ രമ്യയാണ് കണ്ടക്ടര്‍. തുടര്‍ന്ന് വൈകീട്ട് ആറുവരെ മകള്‍ ആര്‍ച്ചയും.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team